പെരിക്കല്ലൂർ പ്രദേശത്ത് സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷം. ചെടികൾ മോഷ്ടിച്ചു

പുൽപ്പള്ളി : പെരിക്കല്ലൂർ ടൗണിലും പരിസരപ്രദേശങ്ങളിലും സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടുന്നു. കഴിഞ്ഞ രാത്രി റോഡ് സൈഡ് ഭംഗിയാക്കാൻ മതിലിനോട് ചേർത്ത് നട്ടിരുന്ന *പോയന്റ് സാറ്റിയ* എന്ന രണ്ട് ചെടികൾ പറിച്ചു കൊണ്ടുപോയി. മരക്കടവ് സെൻറ് ജോസഫ് പള്ളി തിരുനാളിനോട് അനുബന്ധിച്ച് നടന്ന പ്രദക്ഷിണത്തിന് വേണ്ടി വിവിധ വീടുകളിൽ അലങ്കരിച്ച ദീപാലങ്കാര മാലകളും സാമൂഹ്യവിരുദ്ധർ നേരത്തെ നശിപ്പിച്ചിരുന്നു. അന്ന് റോഡ് സൈഡിൽ ഇരുന്ന് സ്കൂട്ടി മറിച്ചിടുകയും കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു.
*പോയന്റ് സാറ്റിയ എന്ന ചെടി മോഷ്ടിച്ച ആളെ കുറിച്ചുള്ള വിവരങ്ങൾ നൽകിയാൽ തക്കതായ പാരിതോഷികം (2000/- രൂപ) നൽകുമെന്ന് വീട്ടുടമ പറഞ്ഞു. വിവരം രഹസ്യമായി സൂക്ഷിക്കും*
ഈ ഫോൺ നമ്പർ *9383447344* ൽ അറിയിച്ചാൽ മതി.

Leave a Reply

Your email address will not be published. Required fields are marked *