ജില്ലയിലെ മുഴുവൻ ഹൈസ്കൂളുകൾക്കും ജുനൈദ് കൈപ്പാണിയുടെ ‘പ്രസംഗകല 501 തത്ത്വങ്ങൾ’ കൈമാറി

ചുണ്ടേൽ:വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി രചിച്ച ‘പ്രസംഗകല 501 തത്ത്വങ്ങൾ’
വയനാട്ടിലെ നൂറോളം വരുന്ന മുഴുവൻ ഗവ.ഹൈസ്കൂൾ ലൈബ്രറികൾക്കും സൗജന്യമായി വിതരണം ചെയ്തു.ചുണ്ടേൽ ആർ.സി.എച്ച്.എസിൽ
നടന്ന ചടങ്ങിൽ
ജില്ലയിലെ സ്കൂളുകൾക്ക് വേണ്ടി പുസ്തകങ്ങൾ ജുനൈദ് കൈപ്പാണിയിൽ നിന്നും
ജില്ലാ വിദ്യാഭ്യാസ ഓഫിസർ ശരത് ചന്ദ്രൻ
ഏറ്റുവാങ്ങി.
എച്ച്‌.എം ഫോറം ജില്ലാ കൺവീനർ എം സുനിൽ കുമാർ പുസ്തകം പരിചയ പ്പെടുത്തി.
കൂടാതെ ജില്ലയിലെ നൂറോളം വരുന്ന ഹൈസ്കൂളിലേയും ഹെഡ്മാസ്റ്റർമാരും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *