പൊതു ഗതാ ഗത മേഖലയിൽ ഉള്ളവർ സഹകരണമനോഭാവത്തിൽ പ്രവർത്തിക്കണം : കളക്ടർ ഡി ആ‌ർ മേഘശ്രി

പൊതു ഗതാ ഗത മേഖലയിൽ ഉള്ളവർ സഹകരണമനോഭാവത്തിൽ പ്രവർത്തിക്കണമെന്ന് കളക്ടർ ഡി ആ‌ർ മേഘശ്രി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന റീജിയനൽ ട്രാൻസ്പോർട്ട് അതോറിറ്റി യോ ഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. വയനാട് ജില്ലയിലെ ഭൂരിപക്ഷം ആളുകളും പൊതു ഗതാത ഗത്തെ ആശ്രയിക്കുന്നവരാണ്. കെ എസ് ആർടിസി സർവ്വീസുകൊണ്ട് മാത്രമോ, സ്വകാര്യബസ്സ് സർവ്വീസുകൊണ്ടോ മാത്രമോ ജനങ്ങളുടെ ഗതാ ഗതാവശ്യങ്ങൾ നിവർത്തിക്കാനാകില്ല. അതിനാൽ പരസ്പരധാരണയോടെയുള്ള പ്രവർത്തനങ്ങൾ ബസ് ജീവനക്കാരുടെ ഭാ ഗത്ത് നിന്നുണ്ടാവണമെന്ന് കളക്ടർ പറഞ്ഞു.

പുതിയ റൂട്ട് അനുവദിക്കുക , നിലവിലുള്ള റൂട്ടുകളിൽ മാറ്റം വരുത്തുക, പെർമിറ്റ് റദ്ദാക്കുക, ബസ് ജീവനക്കാർക്ക് പോലീസ് ക്ലീയറൻസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കുക, ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള അനുമതി, സ്വകാര്യബസ്സുകളുടെ റൂട്ട് ലംഘിക്കൽ
എന്നിവയൊക്കെ കളക്ടർ ചെയർപോഴ്സണായ റീജിയനൽ ട്രാൻസ്പോർട്ട് അതോറിറ്റി യോ ഗത്തിൽ ചർച്ച ചെയ്തു. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷൻ സി. വി. എം. ഷെരീഷ്, ആർ. ടി. ഒ. പി. ആർ. സുമേഷ് എന്നിവർ യോ ഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *