ബത്തേരിയിൽ കാർ യാത്രികനിൽ നിന്നും ഒരു കോടി അഞ്ച് ലക്ഷം രൂപയുടെ കവർച്ച

ബത്തേരി: ബത്തേരി അമ്മായി പാലത്തിൽ വെച്ച് കാർ യാത്രികരെ തടഞ്ഞ് വാഹനം ആക്രമിച്ച് ഒരു കോടി അഞ്ച് ലക്ഷം രൂപ കവർന്നതായി പരാതി. കണ്ണൂർ പയ്യന്നൂർ സ്വദേശികളായ സനീഷ്, രാഹുൽ എന്നിവരാണ് പരാതി നൽകിയിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം നടന്നത്. ഇന്നോവ കാറുകളിൽ എത്തിയ പത്തംഗ സംഘം ഇവരുടെ ഡെസ്റ്റർ കാർ തടഞ്ഞു നിർത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. കാറിന്റെ ചില്ല് തകർത്ത് സനീഷിനെ പുറത്തിട്ട് മുഖത്ത് മുളകുപൊടി സ്പ്രേ അടിച്ചു. പിന്നീട് അവനെ അവരുടെ കാറിലേക്ക് ബലമായി പിടിച്ചു കയറ്റി, പല സ്ഥലങ്ങളിലൂടെ സഞ്ചരിച്ച ശേഷം വാരിയാട് ഹൈവേയിൽ ഇറക്കിവിട്ടു. രാഹുലിനും മുളകുപൊടി സ്പ്രേയുടെ ആക്രമണം ഏൽക്കേണ്ടിവന്നു. സംഘം അവരുടെ പക്കൽ നിന്നും ഒരു കോടി അഞ്ച് ലക്ഷം രൂപ കവർന്നതായും ഇവർ പോലീസിൽ പരാതി നൽകി. അമ്പലവയൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *