എസ് എഫ് ഐയുടെ കപടമുഖം വിദ്യാർഥികൾ തിരിച്ചറിഞ്ഞു: കെ എസ് യു

കൽപ്പറ്റ: വിദ്യാർഥികൾക്ക് മുന്നിൽ നാടകം കളിക്കുന്ന എസ് എഫ് ഐയുടെ കപടമുഖം വിദ്യാർഥി സമൂഹം തിരിച്ചറിഞ്ഞെന്ന് കെ എസ് യു വയനാട് ജില്ലാ കമ്മറ്റി. ക്യാമ്പസുകളിൽ കെ എസ് യുവിൻ്റെ കൊടിമരം നശപ്പിക്കുകയും വിദ്യാർഥികളെ ആക്രമിക്കുകയും യൂണിവേഴ്സിറ്റി യൂണിയൻ ജോയിൻ്റ് സെക്രട്ടറിയെ ഉൾപ്പെടെ എഫ് സോൺ കലോത്സവത്തിനിടെ മാരകമായി തല്ലി പരിക്കേൽപ്പിച്ചതും എസ് എഫ് ഐ ആണ്. എല്ലാ കാലത്തും ആടിനെ പട്ടിയാക്കാമെന്ന് എസ് എഫ് ഐ നിലപാട് വിദ്യാർഥികൾക്കിടയിൽ വിലപോകില്ല. വിദ്യാർഥി സമൂഹം ഒന്നടങ്കം അക്രമ രാഷ്ട്രീയത്തിന് എതിരാണ്. ജില്ലയിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൻ വിദ്യാർഥികൾ എസ് എഫ് ഐയെ ക്യാമ്പസുകളിൽ നിന്ന് തുടച്ച് നീക്കിയത് ഇതിനുദാഹരണമാണ്. വിദ്യാർഥികൾക്ക് നേരെ അക്രമമഴിച്ചു വിടുന്നത് ഒരു സംഘടനക്കും ചേർന്ന പ്രവർത്തിയല്ലെന്നും എസ് എഫ് ഐ അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും കെ എസ് യു പ്രസ്താവനയിൽ ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *