വയനാട് പരിവാര്‍ കലക്ടറേറ്റിനു മുന്നിൽ ധര്‍ണ നടത്തി

കല്‍പറ്റ: ഭിന്നശേഷി വ്യക്തികള്‍ക്ക് നിയമത്തില്‍ അനുശാസിക്കുന്ന ആനുകൂല്യങ്ങള്‍ മുടക്കം കൂടാതെ നല്‍കണമെന്നും, ആനുകൂല്യങ്ങള്‍ അവകാശമാണെന്നും അത് നിഷേധിക്കരുതെന്നും ആവശ്യപ്പെട്ട് വയനാട് പരിവാര്‍ കലക്ടറേറ്റിനു മുന്നിൽ ധര്‍ണ നടത്തി.
ആശ്വാസ കിരണം മുടങ്ങാതെ നല്‍കുക, ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുക, ഭൗതിക ഭിന്നശേഷി വിദ്യാര്‍ഥികള്‍ നേരിടുന്ന വിവേചനവും, അവഗണനയും അവസാനിപ്പിക്കുക, സ്‌പെഷല്‍ അധ്യാപകരെ സ്ഥിരമായി നിയമിക്കുക, സ്‌പെഷല്‍ സ്‌കൂളുകളോടുള്ള അവഗണന അവസാനിപ്പിക്കുക, ജില്ലാ പുനരധിവാസ കേന്ദ്രം ആരംഭിക്കുക, തൊഴിലധിഷ്ഠിത പാഠ്യപദ്ധതി നടപ്പിലാക്കുക, തൊഴിലിനുള്ള സാഹചര്യം ഒരുക്കുക, കേന്ദ്ര സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കുക, സമഗ്ര ശിക്ഷ കേരളയ്ക്ക് ലഭിക്കാനുള്ള കേന്ദ്ര വിഹിതം ഉടന്‍ നല്‍കുക. നിരാമയ ഇന്‍ഷുറന്‍സ് ക്യാഷ് ലസ് ആക്കുക, ജില്ലാ ഭിന്നശേഷി സമിതി പ്രവര്‍ത്തനം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

സീനിയര്‍ അഭിഭാഷകൻ വെങ്കിട സുബ്രഹ്മണ്യന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. ജോണി വാഴവറ്റ, ഡയറ്റ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ: അബ്ബാസ് അലി, തോമസ് വൈദ്യര്‍ , ടി.ഇ. ബെന്നി, ഏലിയാമ്മ ജോര്‍ജ്, മാത്യു ജോണ്‍ , പ്രമീള സുരേഷ്, വത്സല ടീച്ചര്‍, പി.ടി.ഇബ്രാഹിം, സി. മൊയ്തീന്‍ കുട്ടി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *