ഫിസിക്സ് ആൻഡ് അപ്ലൈഡ് ഫിസിക്സ് അന്താരാഷ്ട്ര സമ്മേളനം നടത്തി

മുട്ടിൽ : ഡബ്ല്യു.എം ഒ കോളേജിൽ നടന്ന അന്താരാഷ്ട്ര ഫിസിക്സ് ആൻഡ് അപ്ലൈഡ് ഫിസിക്സ് സമ്മേളനം ഭൗതിക ശാസ്ത്രജ്ഞൻ ഡോ. ജോ ജേക്കബ് ഉദ്‌ഘാടനം ചെയ്തു. 30 വർഷത്തെ സേവനത്തിനു ശേഷം ഈ വർഷം വിരമിക്കുന്ന ഡോ ബിജു കെ ജി യോടുള്ള ആദരവായാണ് കോൺഫറൻസ് സംഘടിപ്പിക്കപ്പെട്ടത്.
ആദ്യ ദിനത്തിലെ എല്ലാ പ്രഭാഷകരും ഡോ. ബിജു കെ.ജി. യുടെ മുൻകാല വിദ്യാർത്ഥികളായിരുന്നു. ചടങ്ങിൽ ഡിപ്പാർട്മെന്റ് തലവൻ ഹാഷിം എൻ. കെ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. വിജി പോൾ, കോളേജ് മാനേജ് മെൻ്റ് കമ്മിറ്റി അംഗം ഡോ. കെ.ടി. അഷ്‌റഫ്, ഐ. ക്യു.എസി കോ-ഓർഡിനേറ്റർ ഡോ. നജ്മുദ്ദീൻ, സമ്മേളന കൺവീനർ ഡോ. ഷബീർ തുടങ്ങിയവർ പ്രസംഗിച്ചു.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ വിവിധ കോളേജുകളിൽ നിന്ന് ഭൗതികശാസ്ത്ര വിദ്യാർഥികൾ സമ്മേളനത്തിൽ പങ്കെടുത്തു.
സമ്മേളനത്തിന്റെ വിവിധ സെഷനുകളിൽ ഡോ. ജോ “റേഡിയോ യൂണിവേഴ്‌സ്” എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി. ഡോ. ജാലിഷ “ക്ലൈമറ്റ് ചേഞ്ച്”, ഡോ. ബൈജു “റൊബോട്ടിക്സ്”, ഡോ. ആയിഷ മുഹ്‌സിന “സൊളിറ്റോൺ തിയറി”, ഡോ. ഷാനിദ് “മെറ്റീരിയൽ സയൻസ്” ഡോ. മണികണ്ഠൻ “റിമോട്ട് സെൻസിങ്” എന്നീ വിഷയത്തെയും കുറിച്ച് പ്രഭാഷണം നടത്തി.
ഇന്ന് ഡി.ആർ.ഡി.ഒ, എൻ പി .ഒ . എൽ, നാസ ടെക്സസ്, മിനസോട്ട, കാലിഫോർണിയ തുടങ്ങിയ സർവകലാശാലകളിൽ നിന്നുള്ള ശാസ്ത്രജ്ഞർ സെഷനുകൾ കൈകാര്യം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *