തലപ്പുഴയിലെ കടുവ സാന്നിധ്യം ; അടിയന്തരമായി കൂട് സ്ഥാപിക്കണം: എസ്ഡിപിഐ

തലപ്പുഴ കമ്പിപ്പാലത്തും പരിസരങ്ങളിലും കുറച്ചു ദിവസങ്ങളായി തുടരുന്ന കടുവയുടെ സാന്നിധ്യം ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണെന്നും കടുവയെ പിടികൂടാൻ വനം വകുപ്പ് അടിയന്തരമായി കൂട് സ്ഥാപിക്കണമെന്നും എസ്ഡിപിഐ തലപ്പുഴ ബ്രാഞ്ച് കമ്മിറ്റി.

ജനവാസ മേഖലയിലാണ് കടുവയുടെ സാന്നിധ്യം കാണുന്നത്.ഇത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുകയാണ്.
വനം വകുപ്പ് മേഖലയിൽ പരിശോധന ശക്തമാക്കണമെന്നും കടുവയെ പിടികൂടി ജനങ്ങളെ ആശങ്കയകറ്റണമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.

യോഗത്തിൽ ബ്രാഞ്ച് പ്രസിഡന്റ് കബീർ വി അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് വൈസ് പ്രസിഡന്റ് മുനീർ, സെക്രട്ടറി ജംഷീർ, ജോയിന്റ് സെക്രട്ടറി സാബിത്ത്, ട്രഷറർ ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *