കമ്പളക്കാട്: കേരള സർക്കാരിന്റെ ബജറ്റ് നിരാശാജനകമാണെന്ന് മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ട്രഷറർ കടവൻ ഹംസ അഭിപ്രായപ്പെട്ടു.
കമ്പളക്കാട് ടൗൺ മുസ്ലിം ലീഗ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാനതകളില്ലാത്ത രീതിയിൽഭൂനികുതി വർദ്ധിപ്പിച്ചും കേരളത്തിലെ സാധാരണക്കാർ ഉപയോഗിച്ചു വരുന്ന പഴയ വാഹനങ്ങൾക്കുപോലും യാതൊരു തത്വദീക്ഷയുമില്ലാത നികുതി വർദ്ധിപ്പിച്ചതും എതിർക്കപ്പെടേണ്ടതാണ്.
മുസ്ലിം ലീഗ് കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കുഞ്ഞമ്മദ് നെല്ലോളി, പഞ്ചായത്ത് ഭാരവാഹികളായ വി പി യൂസഫ്
വി എസ് സിദ്ധീഖ് , പി സി ഇബ്രാഹിം ഹാജി എന്നിവർ സംസാരിച്ചു.
