96-ാമത് സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു

കമ്പളക്കാട് : കമ്പളക്കാട് ഗവ. യുപി സ്കൂളിൻ്റെ 96-ാമത് വാർഷികാഘോഷം കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. രജിത ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് സി.കെ മുനീർ അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അബ്ദുൽ ഗഫൂർ കാട്ടി മുഖ്യാതിഥിയായി. സ്കൂൾ വാർഷിക റിപ്പോർട്ട് റോസ്മേരി പി എൽ അവതരിപ്പിച്ചു. സർവീസിൽ നിന്നു വിരമിക്കുന്ന അധ്യാപിക റീന ടീച്ചർക്ക് ഉപഹാരങ്ങൾ സമർപ്പിച്ചു. തുടർന്ന് വിദ്യാർഥികളുടെ കലാവിരുന്നും ഗായകനും പൂർവ വിദ്യാർത്ഥിയുമായ നിസാർ വയനാട്, നൂരിഷ ചളിക്കണ്ടം എന്നിവരുടെ ഇശൽ സന്ധ്യയും നടന്നു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നൂർഷ ചേനോത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൺ സീനത്ത് തൻവീർ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൺ സന്ധ്യ ലിഷു, വാർഡ് മെമ്പർമാരായ കമല രാമൻ, സലിജ ഉണ്ണി, ലത്തീഫ് മേമാടൻ, എ ഇ ഒ ജോയി വി സ്കറിയ, ബിപിസി കൊച്ചുത്രേസ്യ എം.പി, ഹെഡ്മാസ്റ്റർ ഒ.സി എമ്മാനുവൽ, എസ്.എം.സി ചെയർമാൻ ഹാരിസ് അയാട്ട്, എം.പി.ടി.എ പ്രസിഡൻ്റ് ജമീല കുനിങ്ങാരത്ത്, പി ടി എ വൈസ് പ്രസിഡൻ്റ് നയീം സി.എ, എസ് ആർ ജി കൺവീനർ സ്വപ്ന വിഎസ്, ദീപ ഡി, സ്റ്റാഫ് സെക്രട്ടറി ശ്യാമിലി കെ, വി പി ഷുക്കൂർ ഹാജി, അംബി ചിറയിൽ, മുജീബ് കീരിയാടൻ, ഷമീർ കെ പി, ഗഫൂർ മേമാടൻ, ഷമീർ സി കെ, രാജേഷ്, സ്കൂൾ ലീഡർ കദീജ മെഹറിൻ എന്നിവർ സംസാരിച്ചു. വിദ്യാർഥികളുടെ കലാവിരുന്നിന് സ്വപ്ന വി, നിഷിത കെ.പി എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാം കോഡിനേറ്റർ കെപി അഷ്റഫ് നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *