ക്ഷയരോഗ നിവാരണം: ഏകോപന യോഗം ചേര്‍ന്നു

കൽപ്പറ്റ: ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയെ ക്ഷയരോഗ മുക്ത ജില്ലയായി പ്രഖ്യാപിക്കുകന്ന ലക്ഷ്യത്തിനായി നടപ്പാക്കുന്ന 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ജില്ലയിലെ വിവിധ വകുപ്പുകളുടെ ഏകോപന യോഗം ചേര്‍ന്നു. ജില്ലയെ ടിബി മുക്തമായി പ്രഖ്യാപിക്കാന്‍ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക ലക്ഷ്യമിട്ടാണ് യോഗം ചേര്‍ന്നത്. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ അസിസ്റ്റന്റ് കളക്ടര്‍ എസ്. ഗൗതംരാജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ പി. ദിനീഷ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ സമീഹ സൈതലവി, ജില്ലാ ടിബി ഓഫീസര്‍ ഡോ പ്രിയാ സേനന്‍, ടിബി കണ്‍സള്‍ട്ടന്റ് ഡോ ടി.എന്‍ അനൂപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *