കൽപ്പറ്റ: ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രോജക്ട് വിഷൻ, ഹെൽപിംങ് ഹാൻഡ്സ് ഗ്ലോബൽ ഫൗണ്ടേഷൻ (യുഎസ്എ) സാൻതോം എന്നീ സംഘടനകൾ സംയുക്തമായി വയനാട് ജില്ലയിലെ ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്യും. 71 പേർക്കാണ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്. ഗുണഭോക്താക്കളിൽ 17 പേർക്ക് പ്രത്യേകം രൂപകല്പന ചെയ്ത വീൽ ചെയറുകൾ, 20 പേർക്ക് ശ്രവണ സഹായികൾ, 11 പേർക്ക് എയർബെഡുകൾ, 8 പേർക്ക് കണ്ണടകൾ, 11 പേർക്ക് വാക്കിങ് സ്റ്റിക്കുകൾ, 3 പേർക്ക് വാക്കറുകൾ, ഒരാൾക്ക് ക്രച്ചസ് എന്നിവയാണ് വിതരണം ചെയ്യുന്നത്. ഫെബ്രുവരി 11ന് എടപ്പെട്ടി പാരിഷ് ഹാളിൽ നടക്കുന്ന വിതരണ ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മറ്റ് ജനപ്രതിനിധികളും പൊതുപ്രവർത്തകരും പങ്കാളികളാവും. കൽപ്പറ്റയിൽ നടന്ന വാർത്താസമ്മേളനത്തിൽ ഫ. തോമസ് ജോസഫ് തേരകം, റഷീന കണിയാമ്പറ്റ, ഇത്തമ്മ ജോസഫ്, സെബാസ്റ്റ്യൻ ആലപ്പാട്ട് എന്നിവർ പങ്കെടുത്തു
വയനാട് ജില്ലയിലെ ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്യും
