അരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

മരക്കടവ്:കേരളാ എക്സൈസ് മൊബൈൽ ഇൻ്റർവെൻഷൻ യൂണിറ്റ് പാർട്ടിയും സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് പാർട്ടിയും സംയുക്തമായി *എക്സൈസ് ഇൻസ്പെക്ടർ P.ബാബുരാജിൻ്റെ നേതൃത്വത്തിൽ കേരളാ- കർണ്ണാടക അതിർത്തി പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ പുൽപ്പള്ളി മരക്കടവ് ഭാഗത്ത് വെച്ച് 500ഗ്രാം കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തു.*

*അമ്പലവയൽ കുറ്റിക്കൈത സ്വദേശി ഇല്ലികുടുമ്പിൽ വീട്ടിൽ വിനേഷ് (Age : 38)* എന്നയാളെയാണ്
അറസ്റ്റ് ചെയ്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി ഡി സുരേഷ് ,
പ്രിവൻ്റീവ് ഓഫീസർ മനോജ്കുമാർ,
സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ് ER , ഷിന്റോ സെബാസ്റ്റ്യൻ , മാനുവൽ ജിംസൺ , ശിവൻ EB, രമ്യ BR,
സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അൻവർ സാദത്ത് എൻ എം എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
കഞ്ചാവ് വിൽപ്പന സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചുവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *