കൽപ്പറ്റ: ചൂരൽമല മുണ്ടക്കൈ ദുരന്തബാധിതർക്ക് 300 രൂപ ദിനബത്ത നൻകുന്നത് തുടരണമെന്ന് ടി സിദ്ധിഖ് എംഎൽഎ. വിഷയത്തിൻ മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും നിവേദനം നൽകിയതായി ടി സിദ്ധിഖ് എംഎൽഎ അറിയിച്ചു. ദുരന്തബാധിതർ ഉപജീവനത്തിനായി ഇപ്പോഴും കഷ്ടപ്പെടുകയാണ്. 300 രൂപ ദിനബത്ത പലർക്കും നേരിയ ആശ്വാസമായിരുന്നു. ഇപ്പോൾ ഇത് നിർത്തലാക്കിയിരിക്കുകയാണ്. സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തിരമായി ഇടപ്പെട്ട് ചൂരല്‍മല, മുണ്ടകൈ ദുരന്തബാധിതര്‍ക്ക് നല്കി വന്നിരുന്ന ദിനബത്ത പുനസ്ഥാപിക്കുകയും, അതോടൊപ്പം ഓരോ കുടുംബത്തിനും ജീവനോപാധി കണ്ടെത്താന്‍ പ്രത്യേക ധനസഹായം നല്കുവാനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കണമെന്നും എം.എല്‍.എ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ഉരുൾ ദുരന്തബാധിതർക്ക് ദിനബത്ത നൽകുന്നത് തുടരണം: ടി സിദ്ധിഖ് എംഎൽഎ
