കൽപ്പറ്റ: ചൂരൽമല മുണ്ടക്കൈ ദുരന്ത ബാധിതരോട് കേന്ദ്ര സർക്കാർ തുടരുന്നത് അങ്ങേയറ്റത്തെ ക്രൂരത.
ആന്ധ്ര, തെലുങ്കാന വെള്ളപ്പൊക്കത്തിൽ മരണപ്പെട്ടത് 37 പേർ
കേന്ദ്രസർക്കാർ നൽകിയ സാമ്പത്തിക സഹായം – 3448 കോടി
തൃപുരയിൽ വെള്ളപ്പൊക്കത്തിൽ മരണപ്പെട്ടത് 26 പേർ. കേന്ദ്രം നൽകിയത് 40 കോടി
ആസ്സാമിന് 716 കോടി , മഹാരാഷ്ട്രയ്ക്ക് 1492 കോടി, ബീഹാറിന് 655 കോടി ..
300 ലധികം പേർമരണപ്പെട്ട, ഇന്ത്യ കണ്ട ഏറ്റവും വലിയ ഉരുൾപ്പൊട്ടൽ ദുരന്തമുണ്ടായ ചൂരൽമല മുണ്ടക്കൈക്ക് കേന്ദ്ര സർക്കാർ ഒരു നയാ പൈസ പോലും നൽകിയില്ല. കേരളം കേന്ദ്രത്തോട് 2000 കോടിയുടെ സഹായമാവശ്യപ്പെട്ട് നിരവധി തവണ ഇടപെട്ടിട്ടും ശത്രുതാപരമായ നിലപാടാണ് കേന്ദ്ര സർക്കാർ കൈക്കൊള്ളുന്നത്.
കേന്ദ്ര ദുരന്തപ്രതികരണ ഫണ്ടിൽ (എൻഡിആർഎഫ്) നിന്ന് ദുരന്തമുണ്ടായ പ്രദേശമെന്ന നിലയിൽ അവകാശപ്പെട്ട സാമ്പത്തിക സഹായത്തിനായി കേരളം നിരന്തരമായി ആവശ്യപ്പെടുമ്പോഴും നൽകാൻ തയ്യാറാകാത്ത കേന്ദ്ര സർക്കാർ മാർച്ച് 31 ന് മുൻപായി യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്നതുൾപ്പെടെയുള്ള ഉപാധികളോടെ കേന്ദ്രത്തിലേക്ക് തിരിച്ചടക്കേണ്ട വായ്പ മാത്രം നൽകുന്നത് എത്ര മാത്രം വിവേചനപരമാണ്. കൊടും ക്രൂരതയാണ്.
