മാരിഗ-2025: വിളംബര ജാഥ നടത്തി

പിലാക്കാവ്:പിലാക്കാവ് സെന്റ് ജോസഫ്സ് എൽ പി സ്കൂളിന്റെ അറുപത്തി എട്ടാമത് വാർഷിക ആഘോഷ പരിപാടികളുടെ ഭാഗമായി പിലാക്കാവിൽ വിളംബര ജാഥ നടത്തി.
ഫെബ്രുവരി പതിനേഴിന് തിങ്കളാഴ്ച്ച 4:30ന് നടക്കുന്ന വാർഷിക ആഘോഷ പരിപാടികളുടെ ഉദ്ഘാടനം പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഓ ആർ കേളു ഉദ്ഘാടനം ചെയ്യും.
സ്കൂളിലെ ഗോത്ര വർഗ്ഗ വിദ്യാർത്ഥികൾ തയ്യാറാക്കിയ ഗോത്ര പുസ്തകം മാരിഗയുടെ പ്രകാശനവും അദ്ദേഹം നിർവ്വഹിക്കും.മാനന്തവാടി നഗരസഭാ ചെയർപേഴ്സൺ സി കെ രത്നവല്ലി,കോർപ്പറേറ്റ് മാനേജർ ഫാദർ ജെൻസൻ പുത്തൻവീട്ടിൽ, ജനപ്രതിനിധികൾ,പ്രമുഖവ്യക്തികൾ പങ്കെടുക്കും

Leave a Reply

Your email address will not be published. Required fields are marked *