“കൊള്ളക്കാരൻ കൊലയാളി ഐ.സി ബാലകൃഷ്ണനും മരണ വ്യാപാരികളായ കോൺഗ്രസിനും എതിരെ” എന്ന മുദ്രാവാക്യം ഉയർത്തി സി.പി.ഐ (എം) ജനകീയ കുറ്റവിചാരണ ഫെബ്രുവരി 16 ന് (നാളെ) ബ്രാഞ്ച് കേന്ദ്രങ്ങളിൽ നടത്തും. ഡി.സി.സി ട്രഷറർ എൻ.എം വിജയന്റേയും മകന്റെയും മരണത്തിനുത്തരവാദിയായ ബത്തേരി എം.എൽ.എ ഐ.സി ബാലകൃഷ്ണൻ രാജി വെക്കുക എന്നാവശ്യപ്പെട്ടാണ് സി.പി.ഐ (എം) കുറ്റവിചാരണ. ഇന്ത്യൻ ഭരണഘടനയിലെ നിയമ വ്യവസ്ഥ അനുസരിച്ച് സത്യപ്രതിജ്ഞ ചെയ്ത നിയമസഭാംഗമായ ഐ.സി ബാലകൃഷ്ണൻ രണ്ട് മനുഷ്യ ജീവനുകൾ നഷ്ടമാകുന്നതിന് കാരണമായി ഒന്നാം പ്രതിയായ സാഹചര്യത്തിൽ അദ്ദേഹം നഗ്നമായ സത്യപ്രതിജ്ഞ ലംഘനമാണ് നടത്തിയതെന്നും തലസ്ഥാനത്ത് തുടരാൻ ഐ.സി ബാലകൃഷ്ണന് യോഗ്യതയില്ലെന്നും, എം.എൽ.എയും ഡിസിസി പ്രസിഡന്റ് എൻ.ഡി അപ്പച്ചനും ഉൾപ്പെടെയുള്ള പ്രതികളെയും സംരക്ഷിക്കുന്ന കോൺഗ്രസ് നേതൃത്വത്തിൻ്റെ നിലപാട് അംഗീകരിക്കില്ലെന്നും പ്രഖ്യാപിച്ച് ജനങ്ങളെ അണിനിരത്തികൊണ്ട് 800 കേന്ദ്രങ്ങളിലായാണ് കുറ്റവിചാരണ സംഘടിപ്പിക്കുന്നത്. പരിപാടിയിൽ കുറ്റവിചാരണ പ്രമേയം അവതരിപ്പിക്കും. കൃഷ്ണഗിരി സി സി ബ്രാഞ്ചിൽ നടക്കുന്ന പരിപാടി ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി കെ ശശീന്ദ്രൻ പൊന്നട ബ്രാഞ്ചിലും പി ഗഗാറിൻ വൈത്തിരി ബ്രാഞ്ചിലും ഒ ആർ കേളു അമ്പുകുത്തി ബ്രാഞ്ചിലും ഉദ്ഘാടനം നിർവ്വഹിക്കും.
സി.പി.ഐ (എം) ജനകീയ കുറ്റവിചാരണ നാളെ*
