ലിംഗനിർണ്ണയ നിരോധന നിയമം – ജില്ലാ ഉപദേശക സമിതി യോഗം ചേർന്നു; രജിസ്ട്രേഷനില്ലാത്ത ഡോക്ടർമാർക്കെതിരെ കർശന നടപടി

ഗർഭപൂർവ്വ ഗർഭസ്ഥ ശിശു ലിംഗ നിർണ്ണയ നിരോധന നിയമത്തിന്റെ ജില്ലാതല യോഗം എ ഡി എം കെ ദേവകിയുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്നു.ഗർഭപൂർവ്വ, ഗർഭസ്ഥ ശിശുക്കളുടെ ലിംഗ നിർണ്ണയം നടത്തുന്നത് PCPNDT ACT-1994 പ്രകാരം ജാമ്യമില്ലാത്ത ക്രിമിനൽ കുറ്റമാണ്. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ സ്ഥലം മാറുമ്പോഴും പുതിയ ആളുകളെ നിയമിക്കുമ്പോഴും രേഖാമൂലം ജില്ലാ മെഡിക്കൽ ഓഫീസറെ അറിയിക്കേണ്ടതാണ്. ജില്ലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്വകാര്യ ഡോക്ടർമാർക്കും ട്രാവൻകൂർ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധമാണ്. രജിസ്ട്രേഷനില്ലാതെ പ്രവർത്തിക്കുന്നതായി കണ്ടെത്തിയാൽ കർശന നിയമനടപടി സ്വീകരിക്കുന്നതാണ് . ജനനി സുരക്ഷാ യോജന പ്രകാരം രജിസ്ട്രേഷൻ ചെയ്ത താഴെ പറയുന്ന സ്ഥാപനങ്ങൾക്ക് പുതിയ സർട്ടിഫിക്കറ്റ് നൽകുന്നതാണ്.

വിനായക ജ്യോതി ആശുപത്രി മാനന്തവാടി, ഫാത്തിമമാതാ മിഷൻ ആശുപത്രി കൽപ്പറ്റ, ലിയോ ആശുപത്രി കൽപ്പറ്റ, കെ.ജെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രി കൽപ്പറ്റ, അസംപ്ഷൻ ആശുപത്രി സുൽത്താൻ ബത്തേരി, പി. ബി. എം. മെറ്റേണിറ്റി ആശുപത്രി മീനങ്ങാടി, അപ്പുക്കുട്ടൻ മെമ്മോറിയൽ ആശുപത്രി സുൽത്താൻ ബത്തേരി,വിനായക ആശുപത്രി സുൽത്താൻ ബത്തേരി, കരുണ ആശുപത്രി സുൽത്താൻ ബത്തേരി, മറീന ആശുപത്രി അമ്പലവയൽ, ഡി. എം. വിംസ് ആശുപത്രി വയനാട്

യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി. ദിനീഷ്, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. ജെറിൻ എസ് ജെറോഡ്, വിഷയ വിദഗ്ധർ, മറ്റു സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *