എസ്ഡിപിഐ സമര പ്രഖ്യാപന സംഗമം; സ്വാഗത സംഘം രൂപീകരിച്ചു.

മേപ്പാടി: മുണ്ടക്കൈ ചൂരൽമല പുനരധിവാസം ത്വരിതപ്പെടുത്തുക, വിവേചനരഹിതമാക്കുക എന്ന പ്രമേയത്തിൽ എസ്ഡിപിഐ വയനാട് ജില്ലാ കമ്മിറ്റി 2025 ഫെബ്രവരി 21 ന് വൈകിട്ട് 4.30 ന് മേപ്പാടിയിൽ നടത്തുന്ന സമര പ്രഖ്യാപന സംഗമത്തിനായ് സ്വാഗത സംഘം രൂപീകരിച്ചു. രുപീകരണ യോഗം പാർട്ടി ജില്ലാ പ്രസിഡൻ്റ് എ യൂസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എൻ.ഹംസ അദ്ധ്യക്ഷത വഹിച്ചു. റഫീഖ് ബട്ട്,റസാഖ് എം. എ,ജാഫർ വി,നൗഷിർ,
യു.കെ ഫൈസി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഉസ്മാൻ സി.എച്ച് സ്വാഗതവും കരീം മുട്ടിൽ നന്ദിയും പറഞ്ഞു.

സ്വാഗത സംഘം ഭാരവാഹികൾ

ചെയർമാൻ: എൻ.ഹംസ, കൺവീനർ : ഉസ്മാൻ സി. എച്ച്
കമ്മിറ്റി അംഗങ്ങളായി കരീം മുട്ടിൽ, ജാഫർ മേപ്പാടി, റഫീഖ് ബട്ട്, നൗഷിർ പിണങ്ങോട്, ജാഫർ വി, യു.കെ ഫൈസി, മഹ്റൂഫ് മേപ്പാടി, ആശിഖ് പി.

Leave a Reply

Your email address will not be published. Required fields are marked *