ആശയങ്ങൾക്ക് മുമ്പിൽ തോൽക്കുമ്പോൾ അക്രമം സ്വീകരിക്കുന്ന സിപിഎം ശൈലിയുടെ ഇരളകളാണ് രക്തസാക്ഷികൾ :യൂത്ത് കോൺഗ്രസ്

കൽപ്പറ്റ : യൂത്ത് കോൺഗ്രസ് കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃപേഷ് ശരത് ലാൽ രക്തസാക്ഷി ദിനത്തിൽ രക്തസാക്ഷി സ്മൃതി സംഗമം സംഘടിപ്പിച്ചു. കൽപ്പറ്റയിൽ നടന്ന അനുസ്മരണ സംഗമം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം പി ബബിൻരാജ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് കൽപ്പറ്റ നിയോജക മണ്ഡലം പ്രസിഡന്റ് ഡിന്റോ ജോസ് അധ്യക്ഷനായിരുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോനാടൻ, ലിറാർ പറള്ളി കുന്ന്, സുഹയിൽ കണിയാമ്പറ്റ, മുഹമ്മദ് റിഷാദ്, സാദിഖ് പടിഞ്ഞാറത്തറ, അനീഷ് വൈത്തിരി, രമ്യ ജയപ്രസാദ്, അനൂപ് കെ എസ്, ആഷിക് മൻസൂർ, ജസ്വിൻ പടിഞ്ഞാറത്തറ, ആഷിക് വൈത്തിരി, മുഹമ്മദ് ഫെബിൻ, ഷെഫീഖ് സി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *