സഹ പ്രവര്‍ത്തകരുടേയും, ജീവനക്കാരുടേയും കഠിനാധ്വാനവും, ആത്മസമര്‍പ്പണവുമാണ് മീനങ്ങാടിയെ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഒന്നാമതെത്തിച്ചതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ഇ വിനയന്‍ പറഞ്ഞു. സമഗ്ര വയോജന ആരോഗ്യ പദ്ധതി, ഹരിതം സുന്ദരം , മാലിന്യ നിര്‍മാര്‍ജന പദ്ധതി, സ്മാര്‍ട്ട് ഫര്‍ണിച്ചര്‍ ക്ലാസ് റൂം പദ്ധതി, ജീവിതമാണ് ലഹരി, ജാഗ്രത സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ,ആരോഗ്യ മേഖലയിലെ നൂതന പദ്ധതികള്‍, കാലാവസ്ഥ സാക്ഷരത പ്രാദേശിക സാമ്പത്തിക വികസന പദ്ധതികള്‍ എന്നിവ കാര്യക്ഷമമായി നടപ്പിലാക്കി. ഓക്സിജൻ പാർക്ക്, പച്ച തുരുത്തുകൾ, മെൻസ്ട്രൽ കപ്പ്, ആയുരാരോഗ്യസൗഖ്യം ജീവിതശൈലി രോഗപ്രതിരോധ പദ്ധതി, വനിതകൾക്ക് എച്ച് പി വി ക്യാൻസർ പ്രതിരോധ വാക്സിന്റെ കുത്തിവയ്പ്, ഈ ഗുരുകുലം,
നൂതന പദ്ധതികള്‍ നടപ്പിലാക്കിയ പഞ്ചായത്തിനുള്ള മലയാള മനോരമയുടെ നാട്ടുസൂത്രം, ഗ്ലോബല്‍ എക്സ്പോയിലെ മികച്ച ഹരിത കര്‍മ്മസേനയ്ക്കുള്ള പുരസ്കാരം, സംസ്ഥാനത്തെ പ്രഥമ മികച്ച ജാഗ്രത സമിതിക്കുള്ള ജാഗ്രതാ പുരസ്കാരം,ചെറുകിട വ്യവസായ സംരംഭത്തിനുളള വ്യവസായ വകുപ്പിന്‍റെ അംഗീകാരം, നവകേരള സൃഷ്ടിക്കായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് പദ്ധതികളുടെ ഭാഗമായുള്ള നവകേരള പുരസ്ക്കാരം എന്നിവയും മീനങ്ങാടിയെ തേടിയെത്തിയിരുന്നു. കാർബൺ തുലിത പ്രവർത്തനങ്ങളുടെ ഗ്രാമീണ മാതൃകയ്ക്ക് പ്രഥമ കാർബൺ ന്യൂട്രൽ വിശേഷാൽ പുരസ്കാരവും ഒരു കോടി രൂപയും മീനങ്ങാടിക്കായിരുന്നു.
ഫെബ്രുവരി 19 ന് ഗുരുവായൂരിൽ നടന്ന തദ്ദേശ ദിനാഘോഷം 2025ല്‍ തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷിൽ നിന്നു ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേർന്ന്
സ്വരാജ് ട്രോഫി ഏറ്റുവാങ്ങും
