ഡിവൈഡറുകൾ സ്ഥാപിക്കണം എസ്. ഡി. പി. ഐ

എടവക : മാനന്തവാടി ആർ. ടി.ഓ യുടെ കീഴിൽ തോണിച്ചാൽ ഡ്രൈവിംഗ് ടെസ്റ്റ്‌ ഗ്രൗണ്ടിന് സമീപത്ത് റോഡിൽ ടൂ വീലർ റോഡ് ടെസ്റ്റ് നടക്കുന്ന സമയങ്ങളിൽ റോഡിന്റെ ഇരു ഭാഗങ്ങളിലും ഡിവൈഡറുകൾ സ്ഥാപിച്ച് അപകടങ്ങളിൽ നിന്ന് മുൻകരുതൽ കൈക്കൊള്ളണമെന്ന് എസ്.ഡി.പി.ഐ എടവക പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പരിചയ കുറവുള്ള സ്ത്രീകളടക്കം പ്രധാന റോഡിൽ നിന്നും റോഡ് ടെസ്റ്റിന് വിധേയമാക്കുമ്പോൾ ഇരു ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ റോഡിൽ ടെസ്റ്റ് നടക്കുന്ന വിവരം അറിയാതെ വേഗതയിൽ എത്തുകയും ടെസ്റ്റിന് വിധേയമായിരിക്കുന്ന വിദ്യാർത്ഥികൾക്കും വാഹനവുമായ എത്തുന്ന ഡ്രൈവർമാർക്കും ഇത് ഏറെ പ്രയാസകരമാകുന്നു. ഇത് അപകടങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇരുഭാഗങ്ങളിലും വളവോടുകൂടിയ ഇറക്കമേറിയ റോഡുകളാണ് ഉള്ളത്. ആയതിനാൽ ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്ന ദിവസങ്ങളിൽ റോഡിൽ ഇരു ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് കാണത്തക്ക വിധത്തിൽ ഡിവൈഡറുകൾ സ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ എസ്.ഡി.പി.ഐ എടവക പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ടി കെ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി അബ്ദുൽ ഷുക്കൂർ ടി, വൈസ് പ്രസിഡന്റ് കാസിം.കെ, ജോയിൻ സെക്രട്ടറി ആലി.പി. കെ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *