മാനന്തവാടി : പാണ്ടിക്കടവ് പഴശ്ശിരാജ മെമ്മോറിയൽ എൽ പി സ്കൂൾ വജ്ര ജൂബിലി ആഘോഷവും പൂർവ വിദ്യാർത്ഥി സംഗമവും 22ന് വൈകുന്നേരം അഞ്ചുമണിക്ക് നടക്കുമെന്ന് ബന്ധപ്പെട്ടവർ മാനന്തവാടിയിൽ പത്രസമ്മേളനത്തിൽ അറിയിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി പരിപാടിയിൽ അധ്യക്ഷത വഹിക്കും. പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു പരിപാടി ഉദ്ഘാടനം ചെയ്യും. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് കുട്ടി ബ്രാൻ മുഖ്യപ്രഭാഷണം നടത്തും.എൻഡോമെന്റ് വിതരണം സ്കൂൾ മാനേജർ സികെ സത്യബാമ നിർവഹിക്കും.സർവീസിൽ നിന്ന് വിരമിക്കുന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മുരളീധരനെ ചടങ്ങിൽ ആദരിക്കും. രാവിലെ 10 മണിക്ക് കാര്യം
മ്പാടി കണ്ണാശുപത്രിയും മാനന്തവാടി എം ഡി
സി ലാബും ചേർന്ന് നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പും സജ്ജീകരിച്ചിട്ടുണ്ട്. പ്രധാനാധ്യാപിക ബിന്ദുലക്ഷ്മി റിപ്പോർട്ട് അവതരിപ്പിക്കും. ശിഹാബ് ആയത്ത്, വിനോദ് തോട്ടത്തിൽ, മിനി തുളസീധരൻ ,സുജാത സിസി ,എച്ച് ബി പ്രദീപ് ,അബ്ദുള്ള ആലി ഹസ്സൻ, സോമൻ കാവുങ്കൽ തുടങ്ങിയവർ സംസാരിക്കും.സംഘാടകസമിതി ജനറൽ കൺവീനർ കെ ആർ സദാനന്ദൻ സ്വാഗതവുംപ്രോഗ്രാം കമ്മിറ്റി ചെയർമാൻ ജികെ മാധവൻ നന്ദിയും രേഖപ്പെടുത്തും.
പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ ആർ സദാനന്ദൻ, പ്രസിഡണ്ട് അഷ്റഫ് മച്ചഞ്ചേരി ,സ്കൂൾ മാനേജർ സി കെ അനന്ത റാം,പ്രധാനാധ്യാപിക ബിന്ദുലക്ഷ്മി,പ്രോഗ്രാം ചെയർമാൻ ജികെ മാധവൻ,ട്രഷറർ ജയകുമാർ പാണ്ടിക്കടവ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
പഴശ്ശിരാജ എൽ പി സ്കൂൾ വാർഷികാഘോഷം
