കെ.ടിക് ആദ്യ ബാച്ച് പരിശീലനം ആരംഭിച്ചു.

തിരുനെല്ലി :വയനാട് കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തദ്ദേശിയ മേഖലയിലെ യുവതി യുവാക്കൾക്ക് സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള ത്രിദിന പരിശീലനം ആരംഭിച്ചു. ഫെബ്രുവരി 21,22,23 തീയതികളിൽ നടക്കുന്ന പരിപാടി കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ ബാലസുബ്രഹ്മണ്യൻ പി കെ ഉദ്ഘാടനം ചെയ്തു.തിരുനെല്ലി സി. ഡി. എസ് സൗമിനി പി അധ്യക്ഷത വഹിച്ചു.രണ്ട് ബാച്ചുകളായി ആസൂത്രണം ചെയ്തിരിക്കുന്ന കെ ടിക് സംരംഭ പരിശീലന പദ്ധതിയുടെ ആദ്യ ബാച്ചിൽ പനമരം, മാനന്തവാടി, ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും 50 യുവതി, യുവാക്കൾ ക്യാമ്പിന്റെ ഭാഗമാവും.ഫെബ്രുവരി 27 മുതൽ അടുത്ത ബാച്ചിന് ബത്തേരിയിൽ വെച്ച് പരിശീലനം ആരംഭിക്കും.ഒരു വർഷം നീണ്ടു നിൽക്കുന്ന വ്യത്യസ്ത പരിശീലന പരിപാടികളിലൂടെ ജില്ലയിലെ 100 യുവതി യുവാക്കളെ വിവിധ സംരംഭങ്ങൾക്ക് പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.ജില്ലാ പ്രോഗ്രാം മാനേജർ ബിജോയ്‌,തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി കോ. ഓഡിനേറ്റർ സായ് കൃഷ്ണ,സ്റ്റേറ്റ് ആർ. പി മാരായ വിജില, ലിജിന, മായ, രഞ്ജിത്, തിരുനെല്ലി അസിസ്റ്റന്റ് കോർഡിനേറ്റർ ശാലിനി കൃഷ്ണ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *