വിവാഹ വാഗ്ദാനം നല്‍കി ലൈംഗികാതിക്രമം; വിദേശത്തേക്ക് മുങ്ങിയ പ്രതി പിടിയില്‍

വെള്ളമുണ്ട:വിവാഹ വാഗ്ദാനം നല്‍കി ലൈംഗികാതിക്രമം നടത്തി വിദേശത്തേക്ക് മുങ്ങിയ പ്രതി പിടിയില്‍. വെള്ളമുണ്ട മംഗലശ്ശേരി ചാലഞ്ചേരി വീട്ടില്‍ അസീസിനെയാണ് പോലീസ് പിടികൂടിയത്.

1993 ല്‍ യുവതിയുടെ പരാതി പ്രകാരം കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് വിദേശത്തേക്ക് മുങ്ങി ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു ഇയാള്‍.

ഇയാള്‍ക്കെതിരെ പോലീസ് ലുക്ക്‌ഔട്ട് സർക്കുലറും പുറപ്പെടുവിച്ചിരുന്നു. വെള്ളമുണ്ട എസ് എച്ച്‌ ഓ ടി കെ മിനിമോളിന്റെ നേതൃത്വത്തില്‍ നാട്ടിലേക്ക് വരുന്ന വഴി നെടുമ്ബാശ്ശേരി എയർപോർട്ടില്‍ വച്ചാണ് ഇയാള്‍ പിടിയിലാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *