ഫുട്ബോൾ ടൂർണമെൻ്റും ഫുട്ബോൾ വിതരണവും നടത്തി

തലപ്പുഴ പോലീസ് സ്റേഷൻ ലിമിറ്റിലെ SC ST വിഭാഗങ്ങളിൽ നിന്നും പിന്നോക്കം നിൽക്കുന്ന ഉന്നതികളിലെകുട്ടികൾക്കായി തലപ്പുഴ 8ാം നമ്പർ പാരീസൺ എസ്റ്റേറ്റ് ഗ്രൗണ്ടിൽ വെച്ച് ഫുട്ബോൾ ടൂർണമെൻ്റും ഫുട്ബോൾ വിതരണവും നടത്തി.
BOOTMATIC FC മക്കിമലയെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ പരാജയപ്പെടുത്തി WINNERS FC വാളാട് വയനാട് ജില്ലാ പോലീസ് സ്പോൺസർ ചെയ്ത കപ്പ് കരസ്ഥമാക്കി. വിജയികൾക്ക് സബ്. ഇൻസ്പെക്ടർ പ്രകാശൻ പി.കെ ട്രോഫികൾ വിതരണം ചെയ്തു. എസ്റ്റേറ്റ് മാനേജർ സെൽവരാജ് , അരുൺ. ദ മോണിങ്ങ് മിസ്റ്റ്, അനൂപ് ഹിൽസ് & ട്രീസ്, ഇഖ്ബാൽ സോൾകസ ഹെറിറ്റേജ്, ആരോമൽ ലൗ ഡൈൽ, അജേഷ് റോയൽ കാസ്ൽ, സജീവൻ ഇച്ചുമാസ്, ആശിഷ് കൽപ്പറ്റ തുടങ്ങിയവർ പങ്കെടുത്തു. ജനമൈത്രി ബീറ്റ് ഓഫീസർ അലിസി.എം പരിപാടിക്ക് നേതൃത്വം നൽകി. സീനിയർ സിവിൽ പോലീസ് ഓഫീസർ സാജിർ.പി സ്വാഗതവും സിവിൽ പോലീസ് ഓഫീസർ ഷദീർ കെ.എം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *