ഹെൽത്ത് കാർഡ് വിതരണം ചെയ്തു

മീനങ്ങാടി :ഗ്രാമപഞ്ചായത്ത് സമഗ്ര വയോജന ആരോഗ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ഗവ. ആയുർവേദ ഡിസ്പെൻസറി മുഖേന നൽകുന്ന ഹെൽത്ത് കാർഡിന്റെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. ഇ . വിനയൻ നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് കെ. പി. നുസ്രത്ത് അധ്യക്ഷത വഹിച്ചു. ആയുർവേദ ഡോക്ടർ ബി. കെ. നിഷ പദ്ധതി വിശദീകരണം നടത്തി. സ്ഥിര സമിതി അധ്യക്ഷൻ ബേബി വർഗീസ്, ഉഷ രാജേന്ദ്രൻ ,ശാന്തി സുനിൽ, നാസർ പാലയ്ക്ക മുല, ജിഷ്ണു കെ ബാലൻ, ശാരദാമണി ,ശ്രീജ സുരേഷ്, വി. വി. സുധാകരൻ, എം. പി. ഗീതുമോൾ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *