വെള്ളമുണ്ട:അൽ ഫുർഖാൻ സ്കൂളിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ മൂന്ന് മാസമായി നടന്നുവന്ന ഇംഗ്ലീഷ് ഭാഷോത്സവം സമാപിച്ചു.
സമാപന സംഗമം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ജസീൽ അഹ്സനി അധ്യക്ഷത വഹിച്ചു. ലീപ് ഡയറക്ടർ അബ്ദുറഹ്മാൻ വി, അബ്ദുൽ ഗഫൂർ, മിദ്ലാജ് റഷീദ്, സഹ് ല പി, രാധിക സുബ്രഹ്മണ്യൻ, ആയിഷ ഹിന തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
അൽ ഫുർഖാൻ ഇംഗ്ലീഷ് ഭാഷോത്സവം സമാപിച്ചു
