കൽപ്പറ്റ : കേരള സ്റ്റേറ്റ് കോ -ഓപ്പറേറ്റീവ് ഇൻസ്പെക്ടർസ് & ഓഡിറ്റേഴ്സ് അസോസിയേഷന്റെ വയനാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏകദിന സഹകരണ ശില്പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ മേഖലയുടെ പ്രതിസന്ധി പരിഹരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ആയത് പരിഹരിക്കുന്നതിന് സർക്കാർ മുൻകൈ എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ സംഘടനയുടെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പ്രിയേഷ് സി പി യെ മാനന്തവാടി നഗരസഭ ചെയർ പേഴ്സൺ രത്നവല്ലി സി കെ ആദരിച്ചു. ഏകദിന ശില്പശാല സെമിനാർ JCI ദേശീയ പരിശീലകൻ സുരേന്ദ്രനാഥ് പി വി ക്ലാസ്സെടുത്തു സംസാരിച്ചു.
ജില്ല പ്രസിഡൻ്റ് ദീപാ പി.ജി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി ശ്രീ. പ്രോമിസൺ പി ജെ സ്വാഗതവും സംസ്ഥാന വൈസ് പ്രസിഡന്റ് ഷൈലജ ടി എം, സംസ്ഥാന വനിതാ ഫോറം ചെയർ പേഴ്സൺ സുവർണ്ണിനി പി എം, ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രീനു ടി ലക്ഷ്മി എന്നിവർ ആശംസയും ജില്ലാ വൈസ് പ്രസിഡന്റ് ജോൺസ് ജോസഫ് നന്ദിയും രേഖപ്പെടുത്തി.
നൂതന ആശയങ്ങൾ ഉൾക്കൊണ്ടുള്ള വൈവിധ്യവത്കരണത്തിന് സംഘങ്ങൾ തയ്യാറാകേണ്ടതാണ്: അഡ്വ. ടി. സിദ്ദിഖ് എം എൽ എ
