മാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ നാളെ റമദാൻ ഒന്ന്.

 

കോഴിക്കോട്: ഇസ്ലാംമത വിശ്വാസികള്‍ക്ക് ഇനി വ്രതവിശുദ്ധിയുടെ നാളുകള്‍. ശനിയാഴ്ച റംസാൻ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഞായറാഴ്ച വ്രതാരംഭം കുറിക്കും.

മലപ്പുറം പൊന്നാനിയിലും കോഴിക്കോട് കടലുണ്ടിയിലും മാസപ്പിറവി ദൃശ്യമായതായി വിവിധ ഖാസിമാർ അറിയിച്ചു.

ഒമാൻ ഉള്‍പ്പെടെയുള്ള ഗള്‍ഫ് നാടുകളില്‍ ഇന്ന് (ശനിയാഴ്ച) റംസാൻ വ്രതം ആരംഭിച്ചു. ഉത്തരേന്ത്യൻ നാടുകളിലും ഞായറാഴ്ചയാണ് റംസാൻ ഒന്ന്.

Leave a Reply

Your email address will not be published. Required fields are marked *