വെള്ളമുണ്ട: ലൈഫ് ഭവന പദ്ധതി അട്ടിമറിച്ചതിലും, പദ്ധതി വിഹിതം വെട്ടി കുറച്ചതിലും പ്രതിഷേധിച്ചും സെക്രട്ടേറിയറ്റിനു മുന്നിൽ രാപകൽ സമരം നടത്തുന്ന ആശാ പ്രവർത്തകർക്ക് ഐക്യദാർഢ്യം അർപ്പിച്ചും വെള്ളമുണ്ട മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളമുണ്ട പഞ്ചായത്തിന് മുന്നിൽ ധർണ നടത്തി.
ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എം.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻ്റ് ഷാജി ജേക്കബ് അധ്യക്ഷത വഹിച്ചു.
ചിന്നമ്മ ജോസ്, ടി.കെ.മമ്മൂട്ടി, ടി.സി.തങ്കച്ചൻ, ചന്തു പുല്ലോറ, ഖാലിദ് കീഴട്ട, സാജു എം.എം, സന്തോഷ് കോറോത്ത് വീട്, ഷാജി പന്നമട, ഐ.സി.തോമസ്, ബിജു കായ പുറത്ത്, ഹിമബിനു, ജിൽസമ്മ എം.ജെ, ഷൈജി ഷിബു, സൂസൻ തോമസ്, ജിതിൻ തോമസ്, എന്നിവർ പ്രസംഗിച്ചു.
ലൈഫ് ഭവന പദ്ധതി കോൺഗ്രസ് ധർണ നടത്തി
