കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം: കെഎസ്കെടിയു

കൽപറ്റ: അർഹമായ നികുതി വിഹിതം പോലും നിഷേധിച്ച് കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ കൽപറ്റ ഏരിയ വനിതാ കൺവൻഷൻ ആവശ്യപ്പെട്ടു. ജില്ലാ വനിതാ കമ്മിറ്റി കൺവീനർ ഗിരിജ മധു ഉദ്ഘാടനം ചെയ്തു. ബീന രതീഷ് അധ്യക്ഷത വന്നിച്ചു. ജില്ലാ ജോയിൻ്റ് സെക്രട്ടറി വി വി രാജൻ, ഏരിയ പ്രസിഡൻ്റ് പി വി മാത്യു, ട്രഷറർ ഇ എ രാജപ്പൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി വി ബാവ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി സഫിയ നന്ദിയും പറഞ്ഞു. ബീന രതീഷ് കൺവീനറും ഷീജ വാസു, സഫിയ അസീസ് ജോ.കൺവീനർമാരുമായി പതിനേഴംഗ വനിതാ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *