മുള്ളൻകൊല്ലി: മുള്ളൻകൊല്ലി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പഞ്ചായത്ത് ഓഫീസ് ധർണ്ണ ആദിവാസി കോൺഗ്രസ് ദേശീയ കോഡിനേറ്റർ ഇ എ ശങ്കരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിനോ തോമസ് കടുപ്പിൽ അധ്യക്ഷത വഹിച്ചു.
പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെയും
ലൈഫ് ഭവന പദ്ധതി നടപ്പിലാക്കാത്തിനെതിരെയും
ആശാവർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുമാണ് ധർണ നടത്തിയത്.
ആശാവർക്കർമാരോട് കാണിക്കുന്ന ക്രൂരതകൾക്കെതിരെ സർക്കാർ ഉത്തരവ് കത്തിച്ചും പ്രതിഷേധിച്ചു.
ഡിസിസി ജനറൽ സെക്രട്ടറിമാരായ എൻ യു ഉലഹന്നാൻ, ബീന ജോസ് കരുമാകുന്നേൽ, മീനങ്ങാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വർഗീസ് മുരിയൻ കാവിൽ, പി കെ വിജയൻ, മോളി സജി,ശിവരാമൻ പാറക്കുഴി,സണ്ണി മണ്ഡപത്തിൽ, ജോസ് നെല്ലേടം, സണ്ണി കുളിരിയേൽ, മനോജ് ഉതുപ്പാൻ, വിൻസന്റ് ചൂനാട്ട്, ജയിംസ് വടക്കേക്കര, ഷിനു കച്ചിറ , ഷൈജു പഞ്ഞിത്തോപ്പിൽ , മേഴ്സി ബെന്നി, ജലജ സജി, ജിസ്റ മുനീർ ,ജോസ് പി.കെ,ജാൻസി വടാന, ലില്ലി തങ്കച്ചൻ, പുഷ്പവല്ലി നാരായണൻ, മോളി ആറ്റുപുറം എന്നിവർ പ്രസംഗിച്ചു
