മാനന്തവാടി-ഓട്ടോറിക്ഷകളിൽ സൗജന്യ യാത്രാ സ്റ്റിക്കർ എന്ന സർക്കാർ തിരുമാനം അനുവദിക്കില്ലന്ന് പ്രഖ്യാപിച്ചു കൊണ്ട് മാനന്തവാടി മോട്ടോർ തൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി താലുക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ RTO ഓഫിസിലേയ്ക്ക് മാർച്ചും ധർണ്ണയും നടത്തി.ജീവിക്കാനായി രാവും പകലും പണിയെടുക്കുന്ന തൊഴിലാളികളുടെ ജീവിതം വഴിമുട്ടിക്കുന്ന കരിനിയമങ്ങൾ അനുവദിക്കില്ലന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ.റെജി ധർണ്ണാ സമരം ഉദ്ഘാടനം ചെയ്യുതുകൊണ്ട് പറഞ്ഞു.ഓട്ടോറിക്കൾക്ക് മിനിമം ചാർജ്ജ് വർദ്ധിപ്പിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി എം.പി.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെകട്ടറി ടി.എ.റെജി ഉദ്ഘാടനം ചെയ്തു.കെ.വി.ഷിനോജ്,പടകുട്ടിൽ ജോർജ്,സാബു പൊന്നിയിൽ,ബേബി തുരുത്തിയിൽ,കെ.കൃഷ്ണൻ,അജയഘോഷ്.ടി.കെ,ഗിരിജാ സുധാകരൻ, ശോബൻ ബാബു,ഷാജി ജോൺ, ടി.ബാബു,ജാഫർ കെല്ലൂർ,എസ് സജീവൻ,അസ്സിസ് അണിയേരി,വിനു ഇല്ലിക്കൽ,സാൽവി ജോസ് പ്രസംഗിച്ചു.
തൊഴിലാളിവിരുദ്ധ സൗജന്യ യാത്രാ സ്റ്റിക്കർ അനുവദിക്കില്ല: ഐ.എൻ.ടി.യു.സി.
