കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടർക്ക് സിവിൽ എൻജിനിയർമാരുടെയും സൂപ്പർവൈസർമാരുടെയും സംഘടനയായ ലൈസൻസ്ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ്) 30 ലക്ഷം രൂപ ധനസഹായം നൽകി. വീട് നഷ്ടപ്പെട്ട മൂന്ന് കുടുംബത്തിന് പുതിയ വീട് നിർമിക്കുന്നതിനായി 10 ലക്ഷം രൂപ വീതമാണ് ധനസഹായം.
മുട്ടിൽ കോപ്പർ കിച്ചൺ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ധനസഹായ വിതരണോദ്ഘാടനം ടി സിദ്ധിഖ് എംഎൽഎ നിർവഹിച്ചു. ലെൻസ്ഫെഡ് സംസ്ഥാന പ്രസിഡന്റ് സി എസ് വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജിതിൻ സുധാകൃഷ്ണൻ, സംസ്ഥാന ട്രഷറർ ഗിരീഷ് കുമാർ ടി, സംസ്ഥാന കറസ്പോണ്ടന്റ് സെക്രട്ടറി അനിൽകുമാർ പിബി, സ്റ്റേറ്റ് സെൻട്രൽ കമ്മിറ്റി അംഗങ്ങളായ കെ സുരേന്ദ്രൻ, സലിൽ കുമാർ പി സി, ജില്ലാ പ്രസിഡന്റ് ഹാരിസ് അറക്കൽ, ജില്ലാ സെക്രട്ടറി രവീന്ദ്രൻ എം, ജില്ലാ ട്രഷറർ ടി രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
March 6, 2025
