എം.എൽ.എ. ഫണ്ട് അനുവദിച്ചു

കല്പറ്റ: മന്ത്രി ഒ.ആർ. കേളുവിന്റെ ആസ്തിവികസനനിധിയിലുൾപ്പെടുത്തി പനമരം ഗ്രാമപ്പഞ്ചായത്തിലെ പനമരം കുടിയോംവയൽ ജലസേചനപദ്ധതിക്ക് 90 ലക്ഷം രൂപയുടെയും മാനന്തവാടി ജി.കെ.എം. സ്കൂളിൽ കഞ്ഞിപ്പുര നിർമാണപ്രവൃത്തിക്ക് 10 ലക്ഷം രൂപയുടെയും ഭരണാനുമതി ലഭിച്ചു.

ടി. സിദ്ദിഖ് എം.എൽ.എ.യുടെ ആസ്തിവികസനനിധിയിലുൾപ്പെടുത്തി പൊഴുതന ഗ്രാമപ്പഞ്ചായത്തിൽ ജലജീവൻ മിഷൻ പദ്ധതി പൂർത്തീകരിക്കുന്നതിന് 26 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *