മധു എടച്ചനയെ ആദരിച്ചു.

മാനന്തവാടി : കേരള ലളിതകലാ അക്കാദമിയുടെ 2023 24 വർഷത്തെ ദൃശ്യകല അവാർഡ് ജേതാവായ മധു എടച്ചനയെ പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം ആദരിച്ചു. ദൃശ്യകലയുടെ വൈവിധ്യങ്ങൾ ക്യാമറയിൽ പകർത്തുന്ന മധു എടച്ചനയെ തേടി എത്തുന്ന ലളിതകലാ അക്കാദമിയുടെ രണ്ടാമത്തെ അവാർഡാണ് ഇപ്പോൾലഭിച്ച ദൃശ്യകല അവാർഡ്. എടവക ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനും ഗ്രന്ഥശാല പ്രവർത്തകനുമായ വിനോദ് തോട്ടത്തിൽ പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ആർ അജയകുമാർ മുഖ്യപ്രഭാഷണം നടത്തി. പഴശ്ശി ഗ്രന്ഥാലയം പ്രസിഡൻറ് വിനോദ് കുമാർ എസ്. ജെ. അധ്യക്ഷത വഹിച്ചു. മധു എടച്ചന ക്യാമറയിൽ പകർത്തിയ ചിത്രങ്ങളുടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രദർശനത്തിൻ്റെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ആർ അജയകുമാർ നിർവഹിച്ചു. വിവിധ സമയങ്ങളിലായി മധു എടച്ചന ക്യാമറയിൽ പകർത്തിയ ചിത്രങ്ങളുടെ ഡിജിറ്റൽ ചിത്രങ്ങളും ഗ്രന്ഥാലയത്തിൽ പ്രദർശിപ്പിച്ചു. പഴശ്ശി ഗ്രന്ഥാലയം സെക്രട്ടറി തോമസ് സേവ്യർ, ലളിതകലാ അക്കാദമിയുടെ മുൻ അംഗവും കോതമംഗലം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയുമായ മനോജ് നാരായണൻ, പി.ജി ശ്രീനിവാസൻ, രഞ്ജിത് ലാൽ, പ്രസാദ് വി കെ, നീതുവിൻസൻറ്, ഷാജൻ ജോസ്, സണ്ണി മാസ്റ്റർ, അരുൺ ഇ വി, നിസാർ സി കെ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *