ബത്തേരി:മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണത്തിന്റെ ഭാഗമായി മനുഷ്യ വന്യജീവി സംഘർഷം കൂടുതലായ ബത്തേരി നിയോജക മണ്ഡലത്തിലെ സൗത്ത് വയനാട് ഡിവിഷൻ ചെതലയം റെയിഞ്ചിൽ തൂക്കുവേലികൾ നിർമിക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്.ഇതിന്റെ ഭാഗമായി വനാതിർത്ഥികളിൽ തൂക്കുവേലികൾ സ്ഥാപിക്കുന്ന പ്രവർത്തികൾ അടിയന്തിരമായി നടന്നുവരികയാണ്. ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചു നിർമിക്കുന്ന 5.3 കിലോമീറ്റർ ദൈർഘ്യമുള്ള കേളമംഗലം-അല്ലിയാങ്കൽ ഫെൻസിങ് പ്രവർത്തി ടെൻഡർ ചെയ്തിട്ടുണ്ടെന്നും എം എൽ എ അറിയിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട കുറിച്ചിപ്പറ്റ- ചണ്ണക്കൊല്ലി 5.25കി.മീ, ചണ്ണക്കൊല്ലി -കാപ്പിക്കുന്നു 4.25 കി.മീ, കാപ്പിക്കുന്നു-കാര്യംപാതി 3.25 കി.മീ, പാത്രമൂല-കക്കോടൻ ബ്ലോക്ക് 3.27 കി.മീ, കോമ്മഞ്ചേരി-സുബ്രമണ്യൻ കൊല്ലി -3.5 കി.മീ(ആകെ 19.52 കി.മീ) എന്നീ പ്രവർത്തികളുടെ ടെൻഡർ ഈ മാസം 10.03.2025 ന് തുറക്കും, നബാർഡ് ട്രാൻഷേ 29 പദ്ധതിയിൽ ഉൾപ്പെടുത്തിയ മൂന്നാനക്കുഴി മച്ചാൻ -ഓർക്കടവ് 5.0 കി.മീ, മാതമംഗലം- വട്ടപ്പാടി 3കി.മീ, ചീയമ്പം 73-ആനപന്തി കോളനി 5 കി.മീ, പാമ്പ്ര- വാറച്ചൻകുന്ന് 5.0 കി.മീ (ആകെ 18 കി.മീ) എന്നീ പ്രവർത്തികൾ ടെൻഡർ എടുത്തു കഴിഞ്ഞു. പദ്ധതി പ്രദേശത്തെ മരം മുറിച്ചു മാറ്റുന്നതോടെ കരാറുകാരൻ പ്രവർത്തി ആരംഭിക്കും. വയനാട് പാക്കേജിൽ ഉൾപ്പെടുത്തിയ വിലങ്ങാടി മച്ചിമൂല 2.1 കി.മീ, മച്ചിമൂല -പന്നിക്കൽ 5.1 കി.മീ എന്നീ പ്രവർത്തികൾ പൂർത്തിയാക്കി പ്രവർത്തനം തുടങ്ങി കഴിഞ്ഞു. കൃഷി വകുപ്പിന്റെ ആർ.കെ.വി.വൈ പദ്ധതിയിൽ ഉൾപ്പെട്ട മൈലാടി-പാലൻചോല 1.5 കി.മീ മാന്തടം-കേളമംഗലം 1.5 കി.മീ, കാരീരി-പുഴമൂല 5.0 കി.മീ(ആകെ 8കി.മീ) പദ്ധതി ടെൻഡർ നടപടി പൂർത്തിയാക്കി പ്രവൃത്തി ഉടൻ ആരംഭിക്കുകയാണെന്നും എം എൽ എ അറിയിച്ചു.
