വന്യമൃഗ ആക്രമണം: കത്തോലിക്കാ കോൺഗ്രസ് സമര പ്രഖ്യാപനം നടത്തി

മാനന്തവാടി: വർധിച്ചുവരുന്ന വന്യമൃഗ ആക്രമണങ്ങളിൽ നിന്ന് മനുഷ്യൻ്റെ ജീവനും സ്വത്തിനും ജീവനോപാധിക്കും സംരക്ഷണം നൽകണമെന്നുംഅതിന് അനുസൃതമായ നിയമ ഭേദഗതികളും നിയമനിർമാണങ്ങളും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടും കത്തോലിക്ക കോൺഗ്രസ് മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ സമര പ്രഖ്യാപന കൺവൻഷൻ നടത്തി. വന്യജീവി ആക്രമണം അവസാനിപ്പിക്കാൻ അധികാരികൾ ആവശ്യമായ സംവിധാനങ്ങളും ക്രമീകരണങ്ങളും നിയമങ്ങളും ഉണ്ടാക്കുന്നത് വരെയുള്ള സഹന സമരങ്ങൾക്ക് രൂപതയിലെ കെ സി വൈ എം ,മാതൃവേദി ,ഇതര ക്രൈസ്തവ സംഘടനകൾ, ബഹുജന സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണു സമരം. സമരത്തിൻ്റെ ആദ്യഘട്ടം എന്ന നിലയിൽ മാർച്ച് 15ന് വയനാട്ടിലെ മൂന്നു താലൂക്കുകളിലും പ്രതിഷേധ മാർച്ചും ധർണയം നടത്തും .തുടർന്ന് ഏപ്രിൽ മാസത്തിൽ എല്ലാ വില്ലേജ് ഓഫിസുകൾക്കു മുന്നിലും ഉപവാസങ്ങൾ നടത്തും .സമര പ്രചാരണ ജാഥ, പോസ്റ്റർ പ്രചാരണം, ലീഫ് ലെറ്റർ വിതരണം , പ്രതിഷേധ ദിനം ,സമരകൂടാര നിർമാണം തുടർന്ന് അനിശ്ചിതകാല നിരാഹാര സമരം എന്നിവയാണ് പ്രധാന സമര പ്രഖ്യാപനങ്ങൾ . ദ്വാരക എ യു പി സ്കൂളിൽ നടന്ന സമര പ്രഖ്യാപന കൺവൻഷൻ രൂപത പൊളിറ്റിക്കൽ അഫയർ കമ്മിറ്റി ചെയർമാൻ റവ ഫാ. ജോസ് കൊച്ചറക്കൽ ഉദ്ഘാടനം ചെയ്തു .രൂപതാ പ്രസിഡൻ്റ് ജോൺസൺ തൊഴുത്തുങ്കൽ അധ്യക്ഷത വഹിച്ചു. മുള്ളൻകൊല്ലി ഫെറോന വികാരി ഫാ. ജസ്റ്റിൻ മൂന്നനാൽ,ഫാ. ജോബി മുക്കാട്ട് കാവുങ്കൽ, ഫാ. ജസ്റ്റിൻ മുത്താനിക്കാട്ട് ,ഫാ. ബാബു മൂത്തേടം , സെബാസ്റ്റ്യൻ പുരയ്ക്കൽ,കെ സി വൈ എം രൂപതാ പ്രസിഡൻ്റ് ബി ബിൻ, മാതൃവേദി രൂപതാ ജനറൽ സെക്രട്ടറി മോളി ജോസഫ് , സജി ഫിലിപ്പ്, ഗ്ലോബൽ വൈസ് പ്രസിഡൻ്റ് ഡോ. സാജു കൊല്ലപ്പള്ളിൽ,റെനിൽ കഴുതാടിയിൽ ,സുനിൽ പാലമറ്റം, റോബിൻ ,ജിജോ മംഗലത്ത് , ഡേവി മങ്കുഴ, സജി ഇരട്ടമുണ്ടക്കൽ, ബീന കരിമാങ്കുന്നേൽ ,അന്നക്കുട്ടി ഉണ്ണിക്കുന്നേൽ,സാജു പുലിക്കോട്ടിൽ, എന്നിവർ പ്രസംഗിച്ചു .

Leave a Reply

Your email address will not be published. Required fields are marked *