വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ നടക്കുന്ന എൻ.ജി.ഒ യൂണിയൻ സമരം കർഷകരോടുള്ള വെല്ലുവിളി

കൽപ്പറ്റ: കഴിഞ്ഞ ഒരാഴ്ചകാലമായി പ്രിൻസിപ്പൽ കൃഷി ഓഫീസിൽ നടക്കുന്ന എൻ.ജി.ഒ യൂണിയൻ സമരം ജില്ലയിലെ കർഷകരോടുള്ള വെല്ലുവിളിവിളിയാണ്. യാതൊരു അടിസ്ഥാന കാരണങ്ങൾ ഇല്ലാതെ സാമ്പത്തിക വർഷം അവസാനിക്കാറായപ്പോൾ പ്രിൻസിപ്പൽ കൃഷി ഓഫീസിൽ മനപൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കി ജോലികൾ തടസപ്പെടുത്തുകയും നിരവധി വനിതാ ജീവനക്കാരെ ഉൾപ്പെടെ പേരെടുത്തു പറഞ്ഞു കേട്ടാൽ അറക്കുന്ന അസഭ്യ വാക്കുകൾ പ്രയോഗിച്ചു ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയിലാക്കുകയാണ്. ബന്ധപ്പെട്ട അധികാരികൾ ഇത്തരം പ്രവർത്തികൾ നിയന്ത്രിക്കണമെന്നും കേരള അഗ്രിക്കൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ്‌ ഫെഡറേഷൻ പത്രക്കുറുപ്പിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *