പടിഞ്ഞാറത്തറ: ഷെയ്ഖ്സ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ബാനറിൽ പടിഞ്ഞാറത്തറ സംസ്കാര ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന സംസ്‌കാര ഫുട്ബോൾ പ്രീമിയർ ലീഗ് നാലാം എഡിഷൻ്റെ ലോഗോ പ്രകാശനം ചെയ്തു. കോഴിക്കോട് വെച്ച് നടന്ന ചടങ്ങിൽ ക്ലബ് ഭാരവാഹികളുടെ സാന്നിധ്യത്തിൽ പ്രശസ്ത സിനിമാതാരം അനുസിത്താര ലോഗോ പ്രകാശനം ചെയ്തു. വരുന്ന ഏപ്രിൽ 21 മുതൽ 26 വരെ തീയതികളിൽ പടിഞ്ഞാറത്തറ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ വച്ചാണ് ടൂർണ്ണമെന്റ് സംഘടിപ്പിക്കുക
സംസ്കാര ഫുട്ബോൾ പ്രീമിയർ ലീഗ്; ലോഗോ പ്രകാശനം ചെയ്തു
