കല്‍പ്പറ്റ: വയനാട്ടിലെ നവകേരള സദസിനു മുമ്പ് നിര്‍ദിഷ്ട പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍ പാത സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്, വനംമന്ത്രി എ.കെ. ശശീന്ദ്രന് എന്നിവര്‍ ഉള്‍പ്പെട്ട മന്ത്രിതല ഉപസമിതിയെ നിയോഗിക്കണമെന്ന് ബദല്‍ റോഡ് വികസന സമിതി യോഗം മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു. മൂന്നു ദശാബ്ദമായി ജില്ലയിലെ ജനങ്ങള്‍ ചുരം ബദല്‍ പാതകള്‍ക്കുവേണ്ടി മുറവിളികൂട്ടുന്നത് കണ്ടില്ലെന്നു നടിക്കുന്നത് ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമല്ലെന്ന് യോഗം അഭിപ്രായപ്പെട്ടു. ചെയര്മാന് കെ.എ. ആന്റണി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് കെ.എം. ജോസഫ് അധ്യക്ഷത വഹിച്ചു. അഡ്വ.ജോര്‍ജ് വാത്തുപറമ്പില്‍, കകെ.ജെ. ലോറന്‍സ, ടി.പി. കുര്യാക്കോസ്, സണ്ണി അന്തിനാട്, കെ.എം. വര്‍ഗീസ്, പി.ജെ. ജോസ്, കെ.എം. പൗലോസ്, സിബി ജോണ്‍, പി.കെ. ഏബ്രഹാം, കെ.എം. തോമസ്, പി.യു. ജോണ്സണ്, ഷാന്റു മാത്യു, പ്രിന്‍സ് തോമസ്, തോമസ് നിരപ്പേല്‍, അനൂപ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.
പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍ പാത: മന്ത്രിതല ഉപസമിതി സന്ദര്‍ശനം നടത്തണം
