ആദിവാസി യുവാവിന്റെ മരണം; മൂന്നു പേർ അറസ്റ്റിൽ

അമ്പലവയൽ: അമ്പലവയൽ തോമാട്ടുചാലിൽ ആദിവാസി യുവാവിന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ. മലയച്ചൻ കൊല്ലി ഉന്നതിയിലെ ബിനുവാണ് മർദനത്തിൽ പരിക്കേറ്റ് മരിച്ചത്.സംഭവത്തിൽ മരിച്ച ബിനുവിൻറെ സഹോദരി ഭർത്താവ് വിനോദ് , അയൽവാസികളായ പ്രശാന്ത്, പ്രജിൽ ദാസ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. മദ്യപാനത്തെ തുടർന്നുണ്ടായ വാക്കുതർക്കമാണ് മർദനത്തിലും മരണത്തിലും കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *