മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് KSRTC ബസിൽ നടത്തിയ പരിശോധനയിൽ 45 ഗ്രാം കഞ്ചാവ് കൈവശം വെച്ച് കടത്തി കൊണ്ടുവന്ന കുറ്റത്തിന് വയനാട് സ്വദേശിയായ യുവതി പിടിയിൽ.
വെങ്ങപ്പള്ളി വാവാടി ഭാഗത്ത് , പ്രീതു വിലാസം വീട്ടിൽ, ഗോപാലകൃഷ്ണൻ നായരുടെ മകളായ പ്രീതു നായർ ജി, (26) , എന്നിവരെയാണ് അറസ്റ്റ്ചെയ്തത്.
പരിശോധനയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സുനിൽ കെ, പ്രിവൻ്റീവ് ഓഫീസർ ദീപു എ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജീഷ് എം വി, സജി പോൾ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ പ്രസന്ന ടി ജി അനില പി സി, എന്നിവരും ഉണ്ടായിരുന്നു.
