കൽപ്പറ്റ : ആരോഗ്യവകുപ്പിൻറെയും ആരോഗ്യ കേരളത്തിൻറെയും ആഭിമുഖ്യത്തിൽ ജില്ലാ അന്ധതാ കാഴ്ച വൈകല്യ നിയന്ത്രണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ലോക ഗ്ലോക്കോമ വാരാചരണത്തിൻറെയും നേത്രപരിശോധനാ ക്യാമ്പിൻറെയും ജില്ലാതല ഉദ്ഘാടനം മുണ്ടേരി നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വച്ച് കൽപ്പറ്റ നഗരസഭാ ചെയർപേഴ്സൺ അഡ്വ. ടി ജെ ഐസക് നിർവ്വഹിച്ചു. കൽപ്പറ്റ നഗരസഭാ വികസനകാര്യ സ്ഥിരസമിതി ചെയർപേഴ്സൺ കെ എം തൊടി മുജീബ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ടി മോഹൻദാസ് മുഖ്യ പ്രഭാഷണവും ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ സമീഹ സൈതലവി പ്രമേയ പ്രഭാഷണവും നടത്തി. ഡിവിഷൻ കൗൺസിലർ എം കെ ഷിബു , എൻ സി ഡി നോഡൽ ഓഫീസർ ഡോ കെ ആർ ദീപ, മാനന്തവാടി ജില്ലാ ആശുപത്രി ഒഫ്താൽമിക് സർജൻ ഡോ ധന്യ, മുണ്ടേരി നഗര പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ എൻ എം ശരീഫ്, ജില്ലാ എജ്യുക്കേഷൻ ആൻറ് മീഡിയ ഓഫീസർ ഇൻചാർജ് കെ എം മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആൻറ് മീഡിയ ഓഫീസർ വിൻസെൻറ് സിറിൾ , ജില്ലാ ഒഫ്താൽമിക് കോ ഓഡിനേറ്റർ കെ മനോജ് കുമാർ , കൽപ്പറ്റ ജനറൽ ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ പി കെ നവാസ്, പബ്ലിക് ഹെൽത്ത് നഴ്സ് കെ കെ സുബൈറത്ത്, എൻപിസിബി സോഷ്യൽ വർക്കർ ആൻ ഗ്രേസ് തോമസ്, എന്നിവർ സംസാരിച്ചു. ഒപ്റ്റോമെട്രിസ്റ്റ് വാണി ഷാജു ഗ്ലോക്കോമാ ബോധവൽക്കരണ ക്ലാസ് എടുത്തു. കാഴ്ചയുടെ നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന ഗ്ലോക്കോമയെ നേരത്തെ തിരിച്ചറിയുകയും അന്ധതക്ക് കാരണമാകുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം.വാരാചരണത്തിൻറെ ഭാഗമായി ഗ്ലോക്കോമക്കെതിരെ ഒരുമിക്കാം എന്ന ഈ വർഷത്തെ പ്രമേയത്തെ അടിസ്ഥാനമാക്കി ജില്ലയിലെ ആരോഗ്യകേന്ദ്രങ്ങൾ വഴി വൈവിധ്യമാർന്ന സാമൂഹ്യ ആരോഗ്യ വിദ്യാഭ്യാസ ബോധവൽക്കരണ പരിപാടികളും നേത്ര പരിശോധനാ ക്യാമ്പുകളും നടന്നു വരുന്നു.
