ആരോഗ്യ മേഖലയുടെ സമഗ്രപുരോഗതിക്ക് പ്രാധാന്യം നൽകി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ്.

മാനന്തവാടി : 2025-26 സാമ്പത്തികവർഷത്തിൽ ആരോഗ്യ മേഖലയ്ക്ക് മുന്തിയ പ്രാധാന്യം നൽകി കൊണ്ടുള്ള പ്രഖ്യാപനവുമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ ബഡ്ജറ്റ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻബേബി അധ്യക്ഷം വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ. ജയഭാരതി അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് അവതരിപ്പിച്ചു.
99.06 കോടി രൂപ വരവും 98.93 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റിൽ ആരോഗ്യ മേഖലയ്ക്കാണ് കൂടുതൽ വിഹിതം നീക്കിവെച്ചിട്ടുള്ളത്. കഴിഞ്ഞ 4 വർഷങ്ങളിൽ വിജയകരമായി നടപ്പാക്കിയ കനിവ് പദ്ധതി കൂടുതൽ മെച്ചപ്പെടുത്തി അടുത്ത സാമ്പത്തിക വർഷം നടപ്പാക്കും. കേരള സർക്കാരിന്റെ പ്രഥമ വയോസേവ പുരസ്കാരം നേടിയ കനിവ് പദ്ധതിയിലൂടെ ആരോഗ്യ സേവനം ജനങ്ങളുടെ വീട്ടുപടിക്കൽ എത്തിക്കുന്നു. നിലവിൽ മൂവായിരം രോഗികൾക്ക് കനിവ് പദ്ധതി വഴി ആശ്വാസം ലഭിക്കുന്നുണ്ട്. അടുത്ത വർഷത്തേക്ക് 29.81 ലക്ഷം രൂപ ഇതിലേക്കായി വകയിരുത്തി.
ജില്ലാ ക്യാൻസർ സെന്ററിൽ ഫിസിയോ തെറാപ്പി യൂണിറ്റ്, ആസ്പിരേഷൻ ഡിസ്ട്രിക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി മോഡൽ ക്യാൻസർ കെയർ സെന്റർ പ്രവർത്തനം തുടങ്ങും. പേര്യ സി.എച്ച്. സി,പൊരുന്നനൂർ സി.എച്ച്.സി എന്നിവയുടെ സേവനം വിപുലപ്പെടുത്താൻ 60 ലക്ഷം രൂപ വകയിരുത്തി.

കാർഷിക മേഖലയിൽ നെൽകൃഷി പ്രോൽസാഹനബോണസ്, ക്ഷീര കർഷകർക്ക് വെറ്ററിനറി ക്ലിനിക്ക് ആരംഭിക്കും.അളക്കുന്ന പാലിന് അധിക പ്രോൽസാഹന വില എന്നിവ നൽകും

ഭിന്നശേഷി സൗഹൃദ ഗ്രാമങ്ങൾ എന്ന ലക്ഷ്യവുമായി വിവിധ പദ്ധതികൾ പ്രാദേശിക തലത്തിൽ നടപ്പാക്കും,
പശ്ചാത്തല വികസനത്തിനായി 20 കോടി രൂപ നീക്കിവെച്ചു.വനിതാക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ആരംഭിച്ച ഷി ലോഡ്ജ്, വിപണന കേന്ദ്രം എന്നിവയിക്കായി 74 ലക്ഷം നീക്കിവെച്ചു
ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് 43.21 കോടി രൂപനീക്കിവെച്ചു.
സംസ്ഥാന സർക്കാരിന്റെ വിജ്ഞാനകേരളം പരിപാടിയുടെ ഭാഗമായിവിവിധ തൊഴിലുകളിൽ നൈപുണി വികസനത്തിന് അസാപ്പുമായി ചേർന്ന് പദ്ധതി തയ്യാറാക്കും.ഭവനനിർമ്മാണ രംഗത്ത് ലൈഫ്,പി എംഎവൈ പദ്ധതികൾക്കായി 2 കോടി 81 ലക്ഷം രൂപ വകയിരുത്തി.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ കെ രാജേഷ് ബഡ്ജറ്റ് യോഗത്തിൽ സ്വാഗതം പറഞ്ഞു.
തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അംബിക ഷാജി,വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസസൻ്റ് സുധി രാധാകൃഷ്ണൻ,
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ വി വിജോൾ,പി കല്യാണി,സൽമാമോയിൻ,അംഗങ്ങളായ പി.ചന്ദ്രൻ,പി കെ അമിൻ,ഇന്ദിരാപ്രേമചന്ദ്രൻ,അസീസ് വാളാട്,ബി എം വിമല,ജോയ്സിഷാജു,രമ്യാതാരേഷ്,
വി.ബാലൻ,ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി.പി ബാലചന്ദ്രൻ മാസ്റ്റർ,നിർവ്വഹണ ഉദ്യോഗസ്ഥൻമാരായ കൃഷി അസിസ്റ്റൻറ് ഡയറക്ടർ പിജെ വിനോദ്,നല്ലൂർനാട് ജില്ലാ ക്യാൻസർ സെൻറർ സൂപ്രണ്ട് ഡോ.ഹരിപ്രസാദ്,പൊരുന്നന്നൂർ സി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ.അനിൽകുമാർ,സീനിയർ വെറ്റിനറി സർജൻ ഡോ.രവികുമാർ,
അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ ദ്വരൈ സ്വാമി,ബി.പി.ഒ പി പി ഷിജി,സിഡിപിഒ സിന്ധു,
എസ് സി ഡി ഒ അനീഷ് ജോസ് തുടങ്ങിയവർ സംസാരിച്ചു.ജോ.ബിഡിഒ അലി വള്ളി നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *