സംസ്ഥാന കലോത്സവ ജേതാക്കൾക്ക് എം.എസ്.എസ് വനിതാ വിംഗിൻ്റെ ഉപഹാരം

കൽപറ്റ: സംസ്ഥാന ബഡ്സ് സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ കൽപറ്റ മുണ്ടേരി ബഡ്സ് സ്കൂളിന് എം.എസ്.എസ് വനിതാ വിങ് ഏർപ്പെടുത്തിയ ഉപഹാരവും ഓഫിസിലേക്കാവശ്യമായ ക്രോക്കറി ഉപകരണങ്ങളും കൈമാറി. കൽപറ്റ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ബിജു ആൻ്റണി ബഡ്സ് സ്കൂൾ പ്രധാനാധ്യാപിക സിജി ആന്റണിക്കു ഉപഹാരങ്ങൾ കൈമാറി. എം.എസ്.എസ് കൽപറ്റ യൂണിറ്റ് സെക്രട്ടറി പോക്കു മുണ്ടോളി അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.എസ്.എസ് വയനാട് ജില്ല ജോ.സെക്രട്ടറി സലീം അറക്കൽ മുഖ്യപ്രഭാഷണം നടത്തി

Leave a Reply

Your email address will not be published. Required fields are marked *