ലോക വൃക്ക ദിനാചരണവും പെരിറ്റോണിയൽ ഡയാലിസിസ് പരിശീലനവും സംഘടിപ്പിച്ചു

കൽപ്പറ്റ:  ആരോഗ്യ വകുപ്പിൻറെയും ആരോഗ്യ കേരളത്തിൻറെയും ആഭിമുഖ്യത്തിൽ തരിയോട് ജില്ലാ പരിശീലന കേന്ദ്രത്തിൽ വച്ച് ലോക വൃക്ക ദിനാചരണവും മെഡിക്കൽ ഓഫീസർമാർക്കുള്ള പെരിറ്റോണിയൽ ഡയാലിസിസ് പരിശീലനവും സംഘടിപ്പിച്ചു. ജില്ലാ എൻ സി ഡി നോഡൽ ഓഫീസർ ഡോ കെ ആർ ദീപ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ടി മോഹൻദാസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിലെ സീനിയർ നെഫ്രോളജി സ്പെഷലിസ്റ്റ് ഡോ എസ് സൂരജ് ജില്ലയിലെ മെഡിക്കൽ ഓഫീസർമാർക്ക് പെരിറ്റോണിയൽ ഡയാലിസിസിൽ പരിശീലനം നൽകി. വൃക്ക രോഗങ്ങൾ നേരത്തെ കണ്ടെത്തി തടയുകയും ആരോഗ്യകരമായ ജീവിതശൈലിയിലൂടെ വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യാനുള്ള ആരോഗ്യ വിദ്യാഭ്യാസ സാമൂഹ്യ ബോധവൽക്കരണ പരിപാടികളും പരിശോധനാ ക്യാമ്പുകളും ജില്ലയിലുടനീളം നടപ്പിലാക്കി വരുന്നു. ശൈലി 2 പരിപാടിയിലൂടെ സാമൂഹ്യ പങ്കാളിത്തത്തോടെയുള്ള ജീവിതശൈലീ രോഗ പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. ‘ നിങ്ങളുടെ വൃക്കകൾ ഓകെ ആണോ? നേരത്തേ കണ്ടെത്തുക,വൃക്കകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കുക ‘ എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം

Leave a Reply

Your email address will not be published. Required fields are marked *