കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് കൊഴിഞ്ഞങ്ങാട് കറപ്പി എന്നവരുടെ വീടിന് മുകളിലാണ് ഇന്നലെ വൈകിട്ട് പെയ്ത മഴയിലും ശക്തമായ കാറ്റിലും മരം കടപുഴകി വീടിന് മുകളിലേക്ക് വീണത്
ഈ സമയത്ത് 65 വയസ്സുകാരിയായ കറപ്പിയും വീടിനുള്ളിൽ ഉണ്ടായിരുന്നു
വീടിന്റെ ഒരു സൈഡ് ചേർന്ന് മരം വീണത് കാരണം വലിയ അപകടത്തിൽ നിന്നും കറപ്പി തലനാരിയക്ക് രക്ഷപ്പെട്ടു
ലൈഫ് ഭവന പദ്ധതിയിൽ ലിസ്റ്റിലുള്ള വീടിന്റെ അവസ്ഥ വളരെ പരിതാപകരമാണ്
എത്രയും പെട്ടെന്ന് കറപ്പിയുടെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നതിന് അടിയന്തര നടപടികൾ ഉണ്ടാവണമെന്ന് കറുപ്പി ആവശ്യപ്പെട്ടു
മഴയിലും കാറ്റിലും വീടിനു മുകളിൽ മരം വീണു വീടിന്റെ മേൽക്കൂര തകർന്നു
