തൊണ്ടര്‍നാട്: തൊണ്ടര്‍നാട് പാലേരി പ്രദേശത്ത് താമസിക്കുന്ന ജിസ് മാത്യു എന്ന കര്‍ഷകന്റെ കോഴിഫാമും സ്ഥലവും മാനന്തവാടി എസ്ബിഐ ബാങ്ക് പ്രാകൃതമായ രീതിയില്‍ ചെണ്ട കൊട്ടി കര്‍ഷകനെ അപമാനിച്ചുകൊണ്ട് ജപ്തി ചെയ്ത നടപടി നിഷ്ഠൂരവും പ്രാകൃതവും ആണെന്നും, ചെണ്ടകൊട്ടി ബഹളം വെച്ചതിന്റെ പേരില്‍ നിരവധി കോഴികള്‍ ചത്തുപോയതായും ഇതുമൂലം കര്‍ഷകന് ഉണ്ടായ നഷ്ടം ബാങ്ക് നല്‍കണമെന്നും കര്‍ഷക കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.
കർഷകനെ മാനഹാനി വരുത്തി ആത്മഹത്യയിലേക്ക് തള്ളി വിടുന്ന ഇത്തരം പ്രവണതകൾ അവസാനിപ്പിക്കണമെന്നും, ബാങ്കുകൾക്കെതിരെ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് ജപ്തികിരയായ ജിസ് മാത്യു വിന്റെവീടും കോഴിഫാമും സന്ദർശിച്ച് കർഷക കോൺഗ്രസ് നേതാക്കളായ ജില്ലാ പ്രസിഡന്റ് പി എം ബെന്നി, എം വി വിൻസെന്റ്, ഇ ജെ ഷാജി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പ്രമോദ് മാസ്റ്റർ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ ബി ബാബു തുടങ്ങിയവർ പറഞ്ഞു
ചെണ്ട കൊട്ടിയുള്ള ജപ്തി നടപടി അപലനീയം: കര്‍ഷക കോണ്‍ഗ്രസ്
